Thursday, July 28, 2011

എരിഞ്ഞടങ്ങും മുന്‍പ്...

എരിഞ്ഞടങ്ങും മുന്‍പ്
ഞാന്‍ തെളിച്ച വിളക്കുകള്‍
നിന്‍റെ ജീവനില്‍
പ്രകാശമായ് മാറും..

...ഇരുളിന്‍ കറുപ്പാല്‍
ഞാന്‍ കുറിച്ച വാക്കുകള്‍
അന്നു നിന്‍ മനസ്സില്‍
പുനര്‍ജ്ജനിക്കും

വാക്കുകള്‍ക്കിടയിലൂടൊഴുകും
കണ്ണുനീരിന്‍ ഉറവ തേടി
നീ വരും നേരം,

ഒരു നുള്ളു ചാരമായ്
ഞാനീ ഭൂമിയില്‍
അലഞ്ഞ് അലിഞ്ഞ്...

Photo taken on: 26-07-2011

Saturday, July 16, 2011

ROSE

 ഒരു മൊട്ടായിരുന്നപ്പോള്‍ വിടരാനെന്താഗ്രഹമായിരുന്നെന​്നോ...
പക്ഷെ ഇന്നോ...
കൊഴിയാന്‍ തുടങ്ങുന്ന നിമിഷങ്ങളെക്കുറിച്ചോര്‍ക്ക​ുമ്പോള്‍ ‍..
എന്തെന്നില്ലാത്ത ഒരു ഭയം!!!

My name starts with...

വീട്ടില്‍ നിന്നും വെറുതെ...  ഒരു നേരം പോക്ക്...
 

വായിച്ചു വളരുക...


കമ്പ്യൂട്ടറിന്റെ അതിപ്രസരത്തില്‍ പുസ്തകങ്ങള്‍ മരിക്കുന്നു എന്ന് പരാതിപ്പെടുന്ന തലമുറക്കായ് ഒരു ചിത്രം... 
 

യാത്ര...


Walking through the line.. The "Life Line"... 
അനന്തതയിലേക്ക് ഒരു യാത്ര...
അമ്പലപ്പുഴക്കും കായംകുളത്തിനും മദ്ധ്യേ ഒരു ട്രെയിന്‍ യാത്രയില്‍ എനിക്ക് ലഭിച്ചത്...

shot from a running train
location: somewhere b/w ambalappuzha and kayamkulam
date taken:19-06-2011

haiku


Walking in the night;
the lamp is low,
the oil freezing.
-by Matsuo Basho


ഹൈക്കു എന്ന മനോഹര കവിതാ ശാഖയെ എനിക്കു പരിചയപ്പെടുത്തിതന്നത് മലയാളനാട് കമ്മ്യൂണിറ്റിയാണ്... നെറ്റില്‍നിന്നും മറ്റും ഞാനതിനെ കൂടുതലായറിഞ്ഞു...
ഇന്നു ഞാനതിന്‍റെ ആരാധകനാണ്...

photo taken on 23-06-2011

Saturday, July 2, 2011

"BOAT"

 “O God, thy sea is so great, and my boat is so small”