Thursday, July 28, 2011

എരിഞ്ഞടങ്ങും മുന്‍പ്...

എരിഞ്ഞടങ്ങും മുന്‍പ്
ഞാന്‍ തെളിച്ച വിളക്കുകള്‍
നിന്‍റെ ജീവനില്‍
പ്രകാശമായ് മാറും..

...ഇരുളിന്‍ കറുപ്പാല്‍
ഞാന്‍ കുറിച്ച വാക്കുകള്‍
അന്നു നിന്‍ മനസ്സില്‍
പുനര്‍ജ്ജനിക്കും

വാക്കുകള്‍ക്കിടയിലൂടൊഴുകും
കണ്ണുനീരിന്‍ ഉറവ തേടി
നീ വരും നേരം,

ഒരു നുള്ളു ചാരമായ്
ഞാനീ ഭൂമിയില്‍
അലഞ്ഞ് അലിഞ്ഞ്...

Photo taken on: 26-07-2011

No comments:

Post a Comment